+

ആന്തൂർ നഗരസഭയിലെ ഇല റസ്സ്റ്റോറന്റ്, പറശ്ശിനിക്കടവ് ഡബിൾ റ്റു ഡബിൾ ഫൈവ് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി

 ആന്തൂർ നഗരസഭയിലെ ഇല റസ്സ്റ്റോറന്റ്, പറശ്ശിനിക്കടവ് ഡബിൾ റ്റു ഡബിൾ ഫൈവ് എന്നിവിടങ്ങളിൽ നിന്ന്  പഴകിയ ഭക്ഷണങ്ങൾ പിടികൂടി 

കണ്ണൂർ:  ആന്തൂർ നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. സ്നേക്ക് പാർക്കിന് സമീപത്തെ ഇല റസ്സ്റ്റോറന്റ്, പറശ്ശിനിക്കടവ് ബസ്സ്റ്റാൻ്റിന് സമീപത്തെ ഡബിൾ റ്റു ഡബിൾ ഫൈവ് എന്നിവിടങ്ങളിൽ നിന്നാണ്  നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ പതിനൊന്നോളം ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്. 

ഇതിൽ ഇല റസ്സ്റ്റോറൻ്റിൽ നിന്നും പഴകിയ ചിക്കനും പറശ്ശിനിക്കടവ് ബസ്സ്റ്റാൻ്റിന് സമീപത്തെ ഡബിൾ റ്റു ഡബിൾ ഫൈവ് ഷോപ്പിൽ നിന്നും പഴകിയ ചമന്തി, ചിക്കൽ , മസാല കൂട്ടുകൾ, സോസ് എന്നിവയും പിടികൂടി.ഡബിൾ റ്റു ഡബിൾ ഫൈവ് ഷോപ്പിൽ ശുചിത്വമില്ലാത്ത ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് സ്‌ക്വാഡ് കണ്ടെത്തി. 

നിലവിൽ ഐ വി ഒ നേതൃത്വത്തിലും ജില്ലാ ശുചിത്വമിഷൻ  നേതൃത്വത്തിലും നഗരസഭ തലത്തിൽ രണ്ട് എൻഫോർഴ്സ്മെന്റ് സ്‌ക്വാഡ് എന്നിങ്ങനെ  നാല് സ്കോഡായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. 

വരും ദിവസങ്ങളിലും പരിശോധന തുടരും.ആദ്യഘട്ടം എന്ന നിലയിൽ പിഴ ഈടാക്കുകയാണ് ചെയ്യുന്നതെന്നും തുടർ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു 

Old-food-seized-from-the-Ela-Restaurant-in-Anthur-Municipality-and-from-Parashinikadavu-Double-Two-Double-Five.jpg

facebook twitter