പലചരക്കുകടയില്‍ നിന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ തോട്ടുമുക്കത്തെ കടയില്‍ നിന്നാണ് ഇയാള്‍ വെളിച്ചെണ്ണ, പഴവര്‍ഗം, പാലുല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, പണം എന്നിവ മോഷ്ടിച്ചത്. സംഭവത്തില്‍ അതിഥി തൊഴിലാളിയായ ജവാദ് അലി അറസ്റ്റിലായി.
സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭായ് കോളനിയില്‍ നിന്നാണ് ജവാദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷിച്ചത്.
Trending :