32 കുത്തിവയ്പ്പുകള്‍, 26000 ഡോളര്‍ ചെലവ് ; ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി യുവതി

12:43 PM Oct 27, 2025 | Suchithra Sivadas

ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. 2018ല്‍ ആരംഭിച്ച ചികിത്സയിലൂടെ 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ കുത്തിവച്ചത്. 26000 ഡോളറോളം രൂപയാണ് ഇതിനായി ചെലവാക്കിയത്.

സൈക്കോളജി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രിയ തനിക്ക് ഈ മാറ്റം വഴി ധാരാളം പ്രശ്നങ്ങളുണ്ടായേക്കാമെന്ന് അറിഞ്ഞു തന്നെയാണ് തീരുമാനമെടുത്തതെന്നും പറയുന്നു.

''പ്രണയ ജീവിതത്തെ വരെ ബാധിച്ചേക്കാം. ചെറുപ്പം മുതല്‍ വ്യത്യസ്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തന്റെ മാറ്റത്തില്‍ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായതിനാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റം വരണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു.