കരമന: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രി പത്തോടെ രണ്ട് യുവാക്കള്‍ക്കാണ് കുത്തേറ്റത്
കഴുത്തിനോടു ചേര്‍ന്നാണ് കുത്തേറ്റിട്ടുള്ളത്. സംഭവത്തില്‍ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കുത്തേറ്റവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷൻ പരിധിയില്‍ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് വാക്കുതർക്കമുണ്ടാകുകയും കുത്തേറ്റ് ഒരാള്‍ മരിക്കുകയും ചെയ്തത്.
സംഭവത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതക്കായി അജീഷിനെ ചോദ്യം ചെയ്ത് വരികയാണെന്നും കരമന പൊലീസ് അറിയിച്ചു.