+

എംടിയുമായുള്ളത് 50 വര്‍ഷത്തെ ബന്ധം, മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍.. കമല്‍ ഹാസന്‍

മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍ എന്ന് കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. അന്‍പത് വര്‍ഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങള്‍' വരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ കുറിച്ചു.

ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍ എന്ന് കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

facebook twitter