+

കണ്ണൂരിൽ വാക്സിനെടുത്തിട്ടും 5 വയസ്സുകാരന് പേവിഷബാധയുടെ ലക്ഷണം

തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. 

കണ്ണൂർ: കണ്ണൂരിൽ വാക്സിനെടുത്തിട്ടും 5 വയസ്സുകാരന് പേവിഷബാധയുടെ ലക്ഷണം .തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. 

വലത് കണ്ണിനും ഇടതുകാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനെടുത്തിരുന്നു. കുട്ടി ഇപ്പോൾ പരിയാരത്ത് ചികിത്സയിലാണ്.കണ്ണൂർ ​ന​ഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 78 ഓളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു  

facebook twitter