+

ഓടുന്ന കാറില്‍ നിന്ന് വീണ് അഞ്ചുവയസ്സുകാരന് പരിക്ക് ; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബൈ പോലീസ് പറയുന്നതനുസരിച്ച് മാതാവിനോടൊപ്പം കാറിന്റെ പിറകിലെ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. 

ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ച് വയസ്സുകാരന് പരിക്ക്. കുട്ടിക്ക് നിസാര പരിക്കുകളാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ അടിയന്തിര മെഡിക്കല്‍ സംഘം കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുബൈ പോലീസ് പറയുന്നതനുസരിച്ച് മാതാവിനോടൊപ്പം കാറിന്റെ പിറകിലെ സീറ്റിലായിരുന്നു കുട്ടി ഇരുന്നത്. 

കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാറിന്റെ വാതില്‍ തുറക്കുകയും റോഡിലേക്ക് വീഴുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്നത് അമിത വേഗത്തിലായിരുന്നില്ല. അതുകൊണ്ടാണ് കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുബൈ പോലീസ് ഓര്‍മിപ്പിച്ചു.

facebook twitter