1.വിറ്റാമിൻ എ
പ്രായമേറുന്നത് കാരണം ഉണ്ടാകുന്ന ചർമ്മത്തിന്റെ ചുളിവ് മാറ്റാൻ വിറ്റാമിൻ എ ഉപകരിക്കും. അതുകൊണ്ടുതന്നെ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം.
2.മുഖക്കുരു ഉണക്കാൻ ഹൈഡ്രോകോർട്ടിസോണും നിയോസ്പോറിൻ ഒയിൻമെന്റും പുരട്ടുക. ഇത് മുറിവ് വേഗം ഉണങ്ങാൻ സഹായിക്കും.
3.കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഗ്രീൻടീയും തണുത്ത സ്പൂണും
ആദ്യം ഒരു ഗ്രീൻടീ ബാഗ് ഇളംചൂടുള്ള വെള്ളത്തിൽ മുക്കുക. അത് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. അതിനുശേഷം ഐസ് വെള്ളത്തിൽ മുക്കിയ സ്പൂൺ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. ഇങ്ങനെ കുറച്ചുദിവസം ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും,കൂടാതെ ചർമ്മത്തിന് കൂടുതൽ മാർദ്ദവത്വവും തിളക്കവും ലഭിക്കും.
4.ഹരിതക രഹസ്യം-
ഇല ഇടിച്ചുപിഴിഞ്ഞ് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ഹോർമോൺ വ്യതിയാനം മൂലമുള്ള ചർമ്മ പ്രശ്നങ്ങൾ, മുഖക്കുരു എന്നിവയ്ക്ക് ് ശാശ്വതമായ പരിഹാര മാർഗമാണ്.
5.ടിഷ്യൂ പേപ്പർ പ്രയോഗം
മുഖക്കുരു നഖം ഉപയോഗിച്ച് നീക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കൂടാനും പാട് ഉണ്ടാകാനും കാരണമാകും. ഇത്തരം അവസരങ്ങളിൽ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് മുഖക്കുരു നീക്കുക. ഇത് മുഖത്തെ പാട് ഒഴിവാക്കാൻ സഹായകരമാകും