+

ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 61% സ്ത്രീകളെന്ന് റിപ്പോര്‍ട്ട്

നഴ്സിങ് സ്റ്റാഫില്‍ 76 ശതമാനവും സ്ത്രീകളാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഖത്തറിന്റെ ആരോഗ്യ സംരക്ഷണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 61 ശതമാനവും സ്ത്രീകളാണ്. ഖത്തറില്‍ ആകെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രൊഫഷണലുകളുടെ എണ്ണം 52979 ആണ്. മൊത്തം നഴ്സിങ് സ്റ്റാഫില്‍ 76 ശതമാനവും സ്ത്രീകളാണെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഡോക്ടര്‍മാരില്‍ പുരുഷന്മാരാണ് കൂടുതല്‍. മൊത്തം ഡോക്ടര്‍മാരില്‍ 37 ശതമാനം മാത്രമാണ് സ്ത്രീകള്‍. 
ഫാര്‍മസിസ്റ്റ്, മറ്റ് അനുബന്ധ ആരോഗ്യ മേഖലകളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 95 ശതമാനവും പ്രവാസി തൊഴിലാളികളാണ്. 300000 പ്രവാസി ഗാര്‍ഹിക തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
 

facebook twitter