അസമില്‍ ചിലന്തിയുടെ കടിയേറ്റ് ഏഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

03:00 PM Aug 07, 2025 | Renjini kannur

അസം:ചിലന്തിയുടെ കടിയേറ്റ് ഏഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അസമിലെ ടിൻസുകിയയിലാണ് സംഭവം. മുട്ടകള്‍ വെച്ചിരുന്ന കുട്ട തുറന്നപ്പോഴാണ് കുട്ടിയ്ക്ക് കറുത്ത ചിലന്തിയുടെ കടിയേറ്റത്.കടിയേറ്റതോടെ കുട്ടിയുടെ കൈയ്ക്ക് വീക്കമുണ്ടായി. ആദ്യം അടുത്തുള്ള ഫാർമസിയിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. കുട്ടിയെ കടിച്ച ചിലന്തിയെ കുറിച്ചുള്ള വിവരം കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചു. കുട്ടിയ്ക്ക് കടിയേറ്റ സ്ഥലത്തുനിന്നും സംപിളുകള്‍ ശേഖരിച്ചു.