ഏറെ വിവാദമായ ഭോപ്പാലിലിലെ 90 ഡിഗ്രി വളവുള്ള ഐഷ്ബാഗ് റെയില്‍വെ പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനം. പാലത്തിനെതിരെയും അത് നിര്‍മിച്ചവര്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഏറെ വിവാദവും ട്രോളും ഏറ്റുവാങ്ങിയ 90 ഡിഗ്രി വളവ് ഇല്ലാതെയാകും.
648 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ള പാലം 18 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ഈ പാലത്തിലെ 90 ഡിഗ്രി വളവ് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നേരെ വരുന്ന പാത പൊടുന്നനെ വളവിലേക്ക് പോകുന്ന തരത്തിലായിരുന്നു ഇതിന്റെ നിര്‍മിതി. ഇത് അപകടങ്ങള്‍ക്കും മറ്റും വഴിയൊരുക്കും എന്ന വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.
പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചതോടെ ഈ വളവ് ഇല്ലാതെയാകും. ഇതിനായി റെയില്‍വെ ഭൂമി നല്‍കാമെന്ന് വാക്കുനല്കിയിട്ടുണ്ട്. അവ കിട്ടുന്ന മുറയ്ക്ക് വളവ് നിവര്‍ത്തി മറ്റൊരു ഡിസൈന്‍ കണ്ടെത്തി പാലം പുനര്‍നിര്‍മിക്കാനാണ് പദ്ധതി.