കണ്ണൂർ: തെരുവുനായ ആക്രമണത്തിന് പുറമെ കണ്ണൂരിൽ കുറുനരി ആക്രമണവും. തോട്ടട കീഴുന്നപ്പാറയിൽ രണ്ട് സ്ത്രീകൾക്ക് കുറുനരിയുടെ കടിയേറ്റു. ഇതിൽ ഒരാളുടെ വിരൽ അറ്റുപോയി. ഇരുവരെയും ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കി.
ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുറുനരിയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂർ നഗരത്തിൽ 75 പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവരെല്ലാം ജില്ലാ ആശുപത്രിയിലെത്തി കുത്തിവയ്പ്പെടുത്തിട്ടുണ്ട്.