+

സിപിഎം തിരുവല്ല ഏരിയ സമ്മേളനം: മാത്യു ടി തോമസ് എംഎൽഎക്ക് എതിരെ കടുത്ത വിമർശനം

വ്യാഴാഴ്ച ആരംഭിച്ച സിപിഎം തിരുവല്ല ഏരിയ സമ്മേളനത്തിൽ മാത്യു ടി തോമസ്.  എംഎൽഎക്ക് എതിരെ കടുത്ത വിമർശനം. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടന്ന ചർച്ചയ്ക്ക് ഇടയാണ് പ്രതിനിധികളുടെ ഭാഗത്തുനിന്നും കടുത്ത

തിരുവല്ല : വ്യാഴാഴ്ച ആരംഭിച്ച സിപിഎം തിരുവല്ല ഏരിയ സമ്മേളനത്തിൽ മാത്യു ടി തോമസ്.  എംഎൽഎക്ക് എതിരെ കടുത്ത വിമർശനം. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ നടന്ന ചർച്ചയ്ക്ക് ഇടയാണ് പ്രതിനിധികളുടെ ഭാഗത്തുനിന്നും കടുത്ത ആരോപണം ഉയർന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ ആക്ഷേപങ്ങൾ പാർട്ടിയെ ബാധിച്ചതായും അംഗങ്ങൾ കുറ്റപ്പെടുത്തി.

നവ കേരള സദസ്സിലെ പരാതികളിൽ പലതും  പരിഹരിക്കപ്പെട്ടില്ല എന്നും ആരോപണം ഉയർന്നു. വികസന കാര്യത്തിൽ തിരുവല്ല മണ്ഡലം ഏറെ പിന്നിൽ ആണെന്നും നിരവധി റോഡുകൾ തകർച്ചയിൽ ആണെന്നും ഇതിന് കാരണം എംഎൽഎ ആണെന്നും ആയിരുന്നു മാത്യു ടി  തോമസിന് എതിരായ പ്രധാന ആരോപണം. മാത്യു ടി തോമസിനെ വിജയിപ്പിച്ചത് സിപിഎം പ്രവർത്തകർ ആണെന്നും നാല് ആളുകൾ മാത്രമുള്ള പാർട്ടിയുടെ പ്രതിനിധിയാണ് എംഎൽഎ എന്നും ഒരു പ്രതിനിധി അക്ഷേപം ഉന്നയിച്ചു.

തിരുവല്ലയിലെ പ്രാദേശിക സിപിഎം നേതാവിന് എതിരെ ഉയർന്ന ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർന്നതോടെ നേതൃത്വം ഇടപെട്ട് വിലക്കി. മറ്റു പാർട്ടികളിൽ നിന്നും സിപിഎമ്മിൽ എത്തിയവർ വോട്ട് ചെയ്തിരുന്നുവെങ്കിൽ തോമസ് ഐസക് വിജയിക്കുമായിരുന്നു എന്നുള്ള ആരോപണവും ഉയർന്നു. കടുത്ത വിഭാഗീയത നിലനിൽക്കുന്ന തിരുവല്ലയിൽ നടക്കുന്ന ഏരിയാ സമ്മേളനം ശനിയാഴ്ച സമാപിക്കാൻ ഇരിക്കേ എന്തൊക്കെ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയരുന്നത് എന്നതാണ് ഇനി അറിയാനുള്ളത്.

facebook twitter