ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനു ശേഷം അര കപ്പ് പഞ്ചസാര ചേർക്കാം, വീണ്ടും നന്നായി മിക്സ് ചെയ്ത് 100 ഗ്രാം ബട്ടർ ചേർക്കാം, ബട്ടർ മെൽറ്റ് ആയാൽ ഒരു ടീസ്പൂണ് വാനില എസ്സെൻസ് ചേർക്കാം. ഒരു കപ്പ് മൈദയും, ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് വിസ്ക് ഉപയോഗിച്ചുതന്നെ മിക്സ് ചെയ്യാം.
നല്ല കട്ടിയുള്ള ബാറ്റർ ആയാൽ ഒരു ബേക്കിങ് ട്രേയിലേക്ക് ഇതിനെ മാറ്റുക. നന്നായി bake ചെയ്തതിനുശേഷം കേക്ക് മുറിച്ചു റസ്ക് ഷേപ്പ് ഉള്ള കഷണങ്ങളാക്കുക, വീണ്ടും ബേക്കിംഗ് ട്രേയിൽ നിരത്തിവെച്ച് ബേക്ക് ചെയ്തെടുത്താൽ റസ്ക് റെഡി.