കണ്ണൂർ : മുന്നൊരുക്കമില്ലാതെ ഇ-സ്റ്റാം പിങ് നടപ്പിലാക്കിയതിൻ്റെ ഫലമായി മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുകയാണെന്ന് സ് കേരള ഗവർമെൻ്റ് കോൺട്രാക്ടേഴ്സ് അസോ. ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇതുകാരണം നിശ്ചിത തീയ്യതിക്കുള്ളിൽ എഗ്രിമെൻ്റുകൾ വയ്ക്കേണ്ട കരാറു കൾക്ക് വൻ പിഴചുമത്തുതയാണ്ചെയ്യുന്നത്. അതിനാൽപുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല.
ഈ കാര്യം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം അതു വരെ പിഴയില്ലാതെ എഗ്രിമെൻ്റുകൾ വയ്ക്കാൻ അനുവദിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സുനിൽ പോള, ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിർമ്മാണ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ടാറിൻ്റെ വില വർദ്ധിച്ചിട്ടും കൂടിയ വില കരാറുകാർക്ക് നൽകാൻ സർക്കാർ തയ്യാറാകുന്നില്ല അതിനാൽ ടാറിങ് ജോലികൾ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കരാറുകാർ.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഗവ. കരാറുകാർക്ക് ടാർ വാങ്ങാൻ കഴിയുകയുള്ളു അവരുടെ കുത്തക കാരണമാണ് ടാർ വിലനിയന്ത്രണമില്ലാതെ വർദ്ധിക്കുന്നത്. ക്വാറി - ക്രഷർ ഉൽപ്പന്നങ്ങളുടെ ന വിലയും കുത്തനെ ഉയരുകയാണ്.
മൂവായിരത്തിൽപ്പരം ക്വാറികളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 500 ക്വാറികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു. ചെറിയ ക്വാറികൾക്ക് ഇളവ് നൽകി എല്ലാ ക്വാറികളെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സുനിൽ പോള ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തൽ സെക്രട്ടറി വിനോദൻ വെള്ളുവക്കണ്ടി ട്രഷറർ ഇ. ഷമൽ,എക്സിക്യൂട്ടീവ് സെക്രട്ടറി പി.ഐരാജീവ്, ജോ. സെക്രട്ടറി കെ.പി ആഷിഖ് എന്നിവരും പങ്കെടുത്തു.