+

15കാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍

പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്. 

 കോഴിക്കോട്  :പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്. 

കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്. 

ഒരു വര്‍ഷം മുമ്ബാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.

facebook twitter