+

25 വയസ്സുകാരി ആത്മഹത്യ ചെയ്തു, വീട്ടുകാരെ വിവരമറിയിച്ച്‌ ഭര്‍ത്താവ് നദിയില്‍ ചാടി

കുടുംബ വഴക്കിനെത്തുടര്‍ന്ന് 25 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയുടെ മരണം അറിഞ്ഞ ഭര്‍ത്താവ് നദിയില്‍ ചാടി.ബുധനാഴ്ച രാത്രിയില്‍, ഭര്‍ത്താവ് രാം നിവാസുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് പൂനം വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹി: കുടുംബ വഴക്കിനെത്തുടര്‍ന്ന് 25 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയുടെ മരണം അറിഞ്ഞ ഭര്‍ത്താവ് നദിയില്‍ ചാടി.ബുധനാഴ്ച രാത്രിയില്‍, ഭര്‍ത്താവ് രാം നിവാസുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് പൂനം വീടിന്റെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ രാം നിവാസ് തന്റെ മാതാപിതാക്കളെയും ഭാര്യവീട്ടുകാരെയും സംഭവം അറിയിച്ചു. പിന്നീട് രാം നിവാസ് തന്റെ ഗ്രാമത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ശാരദ നദിയിലേക്ക് ചാടി്.

പൂനത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ധൗരാഹ്റയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്‌എച്ച്‌ഒ) ശിവാജി ദുബെ പറഞ്ഞു.

facebook twitter