+

ബഹ്റൈനില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മുന്‍ പ്രവാസി വിമാന യാത്രക്കിടയില്‍ മരിച്ചു

നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട തോമസ് യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ബഹ്റൈനില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മുന്‍ പ്രവാസി വിമാന യാത്രക്കിടയില്‍ മരിച്ചു. എറണാകുളം ആലുവ യുസി കോളേജിന് സമീപം വലിയ  മണ്ണില്‍ വീട്ടില്‍ മണ്ണില്‍ എബ്രഹാം തോമസ് ആണ് വിമാനത്തില്‍ വെച്ച് മരണപ്പെട്ടത്.


ബഹറൈനിലുള്ള  മകന്‍ നിതീഷ് എബ്രഹമിനെ സന്ദര്‍ശിക്കാന്‍ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട തോമസ് യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചു. 
മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍  സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകു വാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ഭാര്യ  ലിജിനു  എബ്രഹാം കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
 

facebook twitter