മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

11:32 AM Oct 30, 2025 | Renjini kannur

കോഴിക്കോട് : മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി.ഷാജി-പ്രിയ ദമ്ബതികളുടെ മകൻ വിഷ്ണു ഷാജിയാണ് (22) മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജ് നാലാം വർഷ വിദ്യാർഥിയാണ്.

ചൊവ്വാഴ്ച അർധ രാത്രിയാണ് ചിക്കബനവാരയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: അലൻ ഷാജി.