വേണ്ട ചേരുവകൾ
ബജ്ജി മുളക് 8 എണ്ണം
കടലമാവ് 1 കപ്പ്
മുളകുപൊടി 2 സ്പൂൺ
കായപ്പൊടി (asafoetida ) 1/2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ വറക്കുവാൻ വേണ്ടി
പുളി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മുളക് നന്നായി കഴുകി മാറ്റി വയ്ക്കുക. ശേഷം വൃത്തിയാക്കിയ മുളക് നടുവിലൂടെ മുറിക്കുക. ഉള്ളിലെ കുരു എടുത്ത് മാറ്റുക. ശേഷം കുറച്ച് പുളിയും മുളകുപൊടിയും ഉപ്പും യോജിപ്പിച്ച് മുളകിന്റെ ഉള്ളിൽ നല്ലപോലെ തേച്ചു വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ കടലമാവും മുളകുപൊടി, കായപ്പൊടി, ഉപ്പ് ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് കട്ടിയിൽ മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. ഓരോ മുളകും കടലമാവ് മിശ്രിതത്തിൽ മുക്കി ചൂടുള്ള എണ്ണയിൽ വറത്ത് കോരുക. മുളക് ബജ്ജി തയ്യാർ..