+

തളിപ്പറമ്പ് പ്രസ് ഫോറത്തിൽ ഫയർ എക്സ്റ്റിക്യൂഷർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരത്തിലുണ്ടായ വൻ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് പ്രസ് ഫോറവും മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് കൂട്ടായ്‌മയും ഫയർഫോഴ്‌സിൻ്റെ സഹകരണത്തോടെ ഇന്ന് ഫയർ എക്സ്റ്റിക്യൂഷർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ വൻ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് പ്രസ് ഫോറവും മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് കൂട്ടായ്‌മയും ഫയർഫോഴ്‌സിൻ്റെ സഹകരണത്തോടെ ഇന്ന് ഫയർ എക്സ്റ്റിക്യൂഷർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 ഉച്ചക്ക് രണ്ട് മണിക്ക് പ്രസ് ഫോറം ഹാളിൽ നഗരസഭചെയർപേഴ്സ‌ൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് അഗ്നിരക്ഷാനിലയം
സ്റ്റേഷൻ ഓഫിസർ എൻ. കുര്യാക്കോസ് ക്ലാസെടുത്തു. തീപിടിത്തത്തെത്തുടർന്ന് നഗരത്തിൽ ഫയർഫോഴ്സ് ബോധവൽക്കരണവും പരിശോധനയും കർശനമാക്കിയിരുന്നു. എല്ലാ സ്ഥാപനങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിരുന്നു.

Fire extinguisher awareness class organized at Taliparamba Press Forum

അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നത് അടക്കമാണ് ബോധവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രസ് ഫോറം പ്രസിഡൻ്റ് എം.വി രാജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും സ്ഥിരം സമിതി അധക്ഷനുമായ പി.പി മുഹമ്മദ് നിസാർ, പ്രസ്ഫോറം മുൻ പ്രസിഡൻ്റ് എം.കെ മനോഹരൻ, വ്യാപാരി നേതാക്കളായ കെ.എസ് റിയാസ്, വി. താജുദ്ദീൻ, മനോഹരൻ, ബസ് സ്റ്റാൻഡ് കോംപ്ലക്സ് കൂട്ടായ്മ പ്രതിനിധി പി.എം ഷൈജു, പ്രസ് ഫോറം ട്രഷറർ ടി.വി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

മാധ്യമപ്രവർത്തകരായ ഐ. ദിവാകരൻ, രവി പുളുക്കൂൽ, പി. രഞ്ജിത്ത്, ബി.കെ ബൈജു, കെ. ബിജ്നു, പി.കെ ജസീം, എം.ആർ മണിബാബു, കെ.വി അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ബസ് സ്റ്റാൻസ് കോപ്ലക്സിലെയും സമീപത്തെയും വ്യാപാരികൾ ഉൾപ്പെടെ അറുപതോളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. തളിപ്പറമ്പ് പ്രസ് ഫോറത്തിൽ സ്ഥാപിക്കുന്നതിനുള്ള ഫയർ എക്സ്റ്റിക്യൂഷർ വ്യാപാരി നേതാക്കളായ വി. താജുദ്ദീൻ, ടി. ജയരാജ് എന്നിവർ ചേർന്ന് ഭാരവാഹികൾക്ക് കൈമാറി.

Fire-extinguisher-awareness-class-organized-at-Taliparamba-Press-Forum.jpg

facebook twitter