
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു റിലയന്‍സിന്റെ 'എഐ എല്ലാവര്‍ക്കും' എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോ
ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും.
ഗൂഗിളിന്റെ ഏറ്റവും മികവുറ്റ Gemini 2.5 Pro മോഡലിലേക്കുള്ള ആക്‌സസ്, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി Notebook LMലേക്കുള്ള വിപുലമായ പ്രവേശനം, 2 TB ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനൊപ്പം ലഭ്യമാകുന്നു. 18 മാസത്തെ ഈ ഓഫറിന് 35,100 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്.
യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ MyJio ആപ്പിലൂടെ എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ യുവാക്കളെ ശക്തിപ്പെടുത്താനുള്ള ജിയോയുടെ പ്രതിബദ്ധത പ്രകടമാകുന്ന രീതിയില്‍ ആദ്യം 18 മുതല്‍ 25 വയസ്സ് വരെയുള്ള അണ്‍ലിമിറ്റഡ് 5ജി ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. പിന്നീട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ ജിയോ ഉപഭോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.
കൂടാതെ, ഇന്ത്യയുടെ ഭാഷാസാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന കൂടുതല്‍ പ്രാദേശിക എഐ അനുഭവങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമവും ഈ പങ്കാളിത്തം വഴി നടത്തും.
ഗൂഗിളിന്റെ എഐ ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേറ്ററുകളിലൂടെ നവീകരണം വേഗത്തിലാക്കും
പുനര്‍നിര്‍മിക്കാനാകുന്ന ഊര്‍ജ്ജം ഉപയോഗിച്ച് മള്‍ട്ടിഗിഗാവാട്ട് ശേഷിയുള്ള സ്വതന്ത്ര കംപ്യൂട്ടിംഗ് മുഖേന അടിസ്ഥാനസൗകര്യം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, റിലയന്‍സ് ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്ന് അതിന്റെ Tensor Processing Units (TPUs) ഉള്‍പ്പെടെയുള്ള ആധുനിക എഐ ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേറ്ററുകളിലേക്കുള്ള ആക്‌സസ് വികസിപ്പിക്കും.
ഇത് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വലുതും സങ്കീര്‍ണ്ണവുമായ എഐ മോഡലുകള്‍ പരിശീലിക്കാനും ഉപയോഗത്തില്‍ വരുത്താനും സഹായകമാകും.
ഇന്ത്യയെ ആഗോള എഐ ശക്തിയാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണം നടപ്പിലാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
ഇന്ത്യന്‍ ബിസിനസ്സുകള്‍ക്കായി Gemini Enterprise ലഭ്യമാക്കുന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
'റിലയന്‍സ് ഇന്റലിജന്‍സ് 1.45 ബില്യണ്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് ഇന്റലിജന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. ഗൂഗിള്‍ പോലുള്ള ദീര്‍ഘകാല പങ്കാളികളുമായി ചേര്‍ന്നുകൊണ്ട്, ഇന്ത്യയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാല്‍ ശാക്തീകരിച്ച വമ്പന്‍ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് ഡി അംബാനി പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ റിലയന്‍സ് ഗൂഗിളിന്റെ ദീര്‍ഘകാല പങ്കാളിയാണ്. ഒരുമിച്ച് ചേര്‍ന്ന് കോടിക്കണക്കിന് ഇന്ത്യന്‍ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ആക്‌സസും സ്മാര്‍ട്ട്‌ഫോണുകളും എത്തിച്ചു നല്‍കുകയാണ് ഞങ്ങള്‍. ഇപ്പോള്‍ ആ സഹകരണം എഐ യുഗത്തിലേക്ക് എത്തുകയാണ്. ഇന്നത്തെ പ്രഖ്യാപനം ഗൂഗിളിന്റെ അത്യാധുനിക എഐ ഉപകരണങ്ങളെ ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യയിലെ സജീവമായ ഡെവലപ്പര്‍ സമൂഹത്തിനും ലഭ്യമാക്കും. ഈ കൂട്ടുകെട്ട് ഇന്ത്യയിലുടനീളം എഐ ലഭ്യത വികസിപ്പിക്കാന്‍ എങ്ങനെ സഹായിക്കും എന്ന് ഞാന്‍ ആകാംഷയോടെ നോക്കിക്കാണുകയാണ്--ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും;
ജിയോ ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍
ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യം. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങള്‍
സ്ഥാപനങ്ങള്‍ക്ക് എഐ ഹാര്‍ഡ് വെയര്‍ ആക്‌സിലറേറ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനും പദ്ധതി
രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജെമിനി എന്റര്‍പ്രൈസ് വ്യാപനത്തിന് റിലയന്‍സ് ഇന്റലിജന്‍സ് നേതൃത്വം നല്‍കും
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു റിലയന്‍സിന്റെ 'എഐ എല്ലാവര്‍ക്കും' എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.