തിരുവനന്തപുരം : കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.
സിപിഎം സംസ്ഥാന സമിതിയംഗമായ പ്രദീപ് കുമാർ പാർട്ടിയിലെ സൗമ്യമുഖവും ജനകീയനുമായ നേതാവാണ്. രണ്ട് ടേം നിബന്ധനയെ തുടർന്നാണ് ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നിന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെകെ രാഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതിനെ തുടർന്നാണ് പുതിയ നിയമനം.