1931 -ല്‍ സൃഷ്ടിക്കപ്പെട്ട മഹാത്മാഗാന്ധിയുടെ അത്യപൂര്‍വ എണ്ണച്ചായാചിത്രം ആഗോള ശ്രദ്ധനേടന്നു. 74 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ചിത്രം ലണ്ടനില്‍ ഉടന്‍ ലേലത്തിനെത്തും എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധിയുടെ ഓരേയൊരു എണ്ണച്ചായാചിത്രമാണിതെന്ന് കരുതപ്പെടുന്നു. ജൂലൈ 7 നും ജൂലൈ 15 നും ഇടയില്‍ ബോണ്ഹാംസിലാകും ലേലം. തടിയിലെ ചിത്രപ്പണികള്‍ക്കു പേരുകേട്ട ബ്രിട്ടീഷ്- അമേരിക്കന്‍ കലാകാരിയായ ക്ലെയര്‍ ലൈറ്റണ് വരച്ചതാണ് ഈ അതുല്യ ഛായാചിത്രം.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സൃഷ്ടി
ബാണ്ഹാംസ് ലേലശാലയും, ലൈറ്റണിന്റെ കുടുംബവും പറയുന്നതനുസരിച്ച് ഈ ചിത്രം ഒരു അസാധാരണ വര്‍ക്കാണ്. തടിയിലെ ചിത്രപ്പണികള്‍ക്ക് പേരുകേട്ട ലൈറ്റണിന്റെ അപൂര്‍വ്വ ഓയില്‍ പെയിന്റിംഗ് ആണിത്. ക്ലെയറിന്റെ അനന്തരവന് കാസ്പര്‍ ലൈറ്റണ് ആണ് നിലവില്‍ ഈ ചിത്രത്തിന്റെ ഉടമ. അദ്ദേഹത്തിന് ഇത് പാരമ്പര്യമായി ലഭിച്ചതാണ്.കണക്കാക്കുന്ന മൂല്യം
ഗാന്ധിയുടെ ഈ അപൂര്‍വ ഛായാചിത്രം ആദ്യമായാണു ലേലം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഏവരും ആകാംഷയിലാണ്. 50,000 പൗണ്ട് മുതല്‍ 70,000 പൗണ്ട് വരെ (ഏകദേശം 68,000 മുതല്‍ 95,000 യുഎസ് ഡോളര്‍ വരെ) ഈ സൃഷ്ടിക്കു ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം മോഹവില അതിലും ഉയര്‍ന്നേക്കാം