+

കണ്ണൂരിൽ തെരുവ് നായയെ കണ്ട് പേടിച്ചോടിയ വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു

പാനൂർ തുവ്വക്കുന്നിൽ  തെരുവുനായയെ കണ്ട് ഭയന്നോടി. ആൾമറയില്ലാത്ത കിണറ്റിൽ വീണ് ഒൻപതുകാരന് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ്‌ ഫസലാണ് (9)   മരിച്ചത്.

കണ്ണൂർ : പാനൂർ തുവ്വക്കുന്നിൽ  തെരുവുനായയെ കണ്ട് ഭയന്നോടി. ആൾമറയില്ലാത്ത കിണറ്റിൽ വീണ് ഒൻപതുകാരന് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ്‌ ഫസലാണ് (9)   മരിച്ചത്. ചൊവ്വാഴ്ച്ചവൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് പേടിച്ചോടിയത്.

കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തൂവ്വക്കുന്ന് ഗവ: എൽപി സ്കൂൾ  വിദ്യാർത്ഥിയാണ്.
നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫസൽ. ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ്.

Trending :
facebook twitter