
എറണാകുളം: ചിറ്റൂർറോഡില്‍ രാജാജി ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.എരൂർ നടമനോർത്ത് വൈമോതി കളത്തില്‍വീട്ടില്‍ ഉണ്ണിയുടെ മകൻ വിഷ്ണുവാണ് (32) മരിച്ചത്.
മൈസൂരില്‍ അമ്യൂസ്മെന്റ് പാർക്ക് മാനേജരാണ്. എളങ്കുന്നപ്പുഴയിലെ ഭാര്യയുടെ വീട്ടിലേക്ക് പോകുംവഴി രാവിലെ 6.45നായിരുന്നു അപകടം. ഒരാഴ്ച മുമ്ബാണ് കുഞ്ഞ് പിറന്നത്. മാതാവ്: രമ. ഭാര്യ: ആതിര. സംസ്കാരം നടത്തി. എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തു.