കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ് അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു

09:32 PM Jan 13, 2025 | Litty Peter

കണ്ണൂർ: പുതിയങ്ങാടി സ്വദേശിയായ യുവാവ് അജ്മാനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. എ. ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ് മരിച്ചത്. മാതാവ്: പി.എം സാബിറ. സഹോദരങ്ങള്‍: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്.

ഭൗതിക ശരീരം ഹത്തയിലെ മസ്ഫുത്ത് ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കബറടക്കത്തിനായി കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.