+

കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെതുടന്ന് ഗുരുതരാവസ്ഥയിലിരിക്കേ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയക്ക് ആരോഗ്യവകുപ്പ് ലൈസന്‍സ് നല്‍കി

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്

കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെതുടന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയക്ക് ആരോഗ്യവകുപ്പ് ലൈസന്‍സ് നല്‍കി. കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനികിനാണ് മെയ് അഞ്ചിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ ആശുത്രി ഉടമകള്‍ക്കായി ഉദ്യോഗസ്ഥര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. 

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്. അമിതമായ അളവില്‍ കൊഴുപ്പ് നീക്കിയതിനാല്‍ രക്തകുഴലുകളുടെ പ്രവര്‍ത്തനം കതരാറിലാകുകകയും ഒന്‍പത് വിരലുകള്‍ മുറിച്ച് മാറ്റുകയും ചെയ്യണ്ടിവന്നു. പ്രവര്‍ത്തനാനുമനതിയില്ലാതെ ശത്രക്രിയ നല്‍കിയതിന് കഴക്കൂട്ടം പൊലീസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുമ്പോഴാണ് മെയ് അഞ്ചിന് 2018ലെ കേരള ക്ലിനിക്കല്‍ സ്ഥാപന രജിസ്‌ട്രേഷന്‍ നല്‍കിയത്.
ഏപ്രില്‍ 29, 30 തീയതികളില്‍ അടിയന്തര പരിശോധന പൂര്‍ത്തിയാക്കിയാണ് ലൈസന്‍സ് നല്‍കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തിരക്കിട്ട് ശ്രമിക്കുന്നുവെന്ന പരാതി ഡിഎംഒയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെല്ലാമെന്നാണ് കുടുംബത്തിന്റെ ആരോപണം. അസസ്‌മെന്റ് ടീം പരിശോധന പൂര്‍ത്തിയാക്കിയാല്‍ പ്രവര്‍ത്തനാനുമതി തടയാനാകില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് വിവരാവകാശപ്രകാരം നല്‍കിയ മറുപടി. 

എന്നാല്‍ ശസ്ത്രിക്രിയ നടത്തിയ ആശുപത്രിയില്‍ വെന്റിലേറ്ററോ, ഐസിയു സൗകര്യമോ ഇല്ല. ആംബുലന്‍സുമില്ല. ഗുരുതരാവസ്ഥയില്‍ ആയ യുവതിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത് പോലും കാറിലാണ്. ഈ ആശുപത്രിയക്ക് എങ്ങനെ പ്രവര്‍ത്തനാനുമതി നല്‍കിയെന്നാണ് കുടുംബം ചോദിക്കുന്നത്. സംഭവത്തില്‍ കുടുബത്തിന്റെ പരിതിയില്‍ മൊഴി എടുത്തത് പോലും ആരോപണം നേരിടുന്ന ആശുപത്രിയിലാണെന്നും പരാതിയുണ്ട്.

125 ബിഎന്‍ എസ് പ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ ചികിത്സ നടത്തിയതിനാണ് കഴക്കൂട്ടം പൊലീസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ പ്രവര്‍ത്തനാനുമതിയില്ലാതെ ക്ലിനിക് നടത്തിയ ഉടമകള്‍ക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം മെഡിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Trending :
facebook twitter