+

രവി മോഹന്റെയും കെനിഷയുടെയും ബന്ധത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ് ; കുറിപ്പുമായി സുഹൃത്ത്

രവിയുടെ ഭാര്യ ആര്‍തിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും എത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു

നടന്‍ രവി മോഹനും കെനിഷ ഫ്രാന്‍സിസും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ നടക്കുന്നിതിനിടെ കുറിപ്പുമായി ഗായികയുടെ സുഹൃത്ത്. രവി മോഹന്‍ ഭാര്യ ആര്‍തിയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് കെനിഷയുടെ പേര് നടനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് ഒരേ കളറിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ക്ക് ശക്തിയേറി.

പിന്നാലെ രവിയുടെ ഭാര്യ ആര്‍തിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും എത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. ഇതിനിടെയാണ് രവി മോഹന്റെയും കെനിഷയുടെയും ബന്ധത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് ഗായികയുടെ സുഹൃത്തിന്റെ കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പ് കെനിഷ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ നിശബ്ദത പാലിച്ചു കൊണ്ടിരിക്കുകയാണ്, നിന്നോട് പ്രതികരിക്കാതിരിക്കാനും ആവശ്യപ്പെട്ടു, അത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയാം. എനിക്ക് നിന്നെയും പ്രിയപ്പെട്ട രവി അണ്ണനെയും നന്നായി അറിയാം. എന്നാല്‍ ആളുകള്‍ എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ടു, എത്രമാത്രം ക്രൂരരും അശ്ലീലരും ആയി മാറിയിരിക്കുന്നു എന്നത് ഞാന്‍ കണ്ടു.''
''എല്ലാവരും പറയുന്നതു പോലെയുള്ള ആളല്ല നീ എന്ന് ആളുകള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നീ വളരെ ദയയുള്ളവളും, ഊര്‍ജ്ജസ്വലയും, കഴിവുള്ളവളും സത്യവതിയുമാണ്. സത്യം ഒരു ദിവസം പുറത്തുവരുമെന്ന് നമുക്കറിയാം. അതിനാല്‍ തല ഉയര്‍ത്തിപിടിച്ച് ഇതുപോലെ തന്നെ തുടരുക'' എന്നാണ് കെനിഷയുടെ സുഹൃത്ത് വിജയന്തി രാജേശ്വറിന്റെ കുറിപ്പ്.

അതേസമയം, രവി മോഹനും ഭാര്യ ആര്‍തിയും വിവാഹമോചിതരാകാന്‍ കാരണം കെനിഷ ആണെന്ന് നേരത്തെ ഗോസിപ്പുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് നടന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ തെറാപ്പിസ്റ്റും അടുത്ത സുഹൃത്തുമാണ് കെനിഷ എന്നായിരുന്നു നടന്‍ പറഞ്ഞത്. നടനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കെനിഷയും തള്ളിയിരുന്നു.

facebook twitter