പയ്യന്നൂർ : കൈതപ്രത്തെ പ്രൊഫ. ടി.കെ.വിഷ്ണു നമ്പൂതിരി (80)നിര്യാതനായി. പയ്യന്നൂർ കോളേജിൽ നിന്നും വിരമിച്ച ഇക്കണോമിക്‌സ് പ്രൊഫസറാണ്. കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോൺഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡന്റ്, കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കടന്നപ്പള്ളി ഗവ: ഹൈസ്‌കൂൾ നിർമ്മാണക്കമ്മിറ്റി ജനറൽ സെക്രട്ടറി. കൈതപ്രം വായനശാല പ്രസിഡന്റ്, കൈതപ്രം വാസുദേവപുരം ട്രസ്റ്റി ബോർഡ് മെമ്പർ, കൈതപ്രം ഭാസ്‌കര പ്രിൻസിപ്പാൾ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ഗീത (തൃക്കടീരിമന,പാലക്കാട്), ധന്യ (കുഴിപ്പുറം ഇല്ലം, കോഴിക്കോട്), ടി.കെ.സനൽ (എഞ്ചിനീയർ, എറണാകുളം). മരുമക്കൾ: വാസുദേവൻ (ക്യാപ്റ്റൻ മർച്ചന്റ് നേവി) മനോജ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഡോ. വരദ (കാർമൽ ഹോസ്പിറ്റൽ എറണാകുളം).
സഹോദരങ്ങൾ: പരേതരായ ടി കെ ഗണപതി നമ്പൂതിരി, ദേവകി അന്തർജനം. ഭൗതിക ശരീരം 15 ന് രാവിലെ 8:30 മുതൽ 9:30 വരെ കൈതപ്രം വായനശാലയിൽ പൊതുദർശനത്തിന് വയ്ക്കും.രാവിലെ പത്ത് മണിക്ക് ശവസംസ്‌ക്കാരം നടത്തും.
പ്രൊഫ.വിഷ്ണു നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കല്യാശേരി ബ്ലോക്ക് പ്രസിഡന്റ് ടി.രാജൻ എന്നിവർ അനുശോചിച്ചു.