+

കണ്ണൂർ മലപ്പട്ടത്ത് പൊലീസ് സി.പി.എം അക്രമം നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഗുണ്ടകളും കൊലയാളികളും ഉൾപ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സി.പി.എം പൂർണമായും മാറിയെന്നു വ്യക്തമാക്കുന്ന സംഭവമാണ്  മലപ്പട്ടത്തുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കെ.സുധാകരൻ എം.പി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സി.പി.എം ക്രിമിനലുകൾ ശ്രമിച്ചു.

കണ്ണൂർ : ഗുണ്ടകളും കൊലയാളികളും ഉൾപ്പെടെയുള്ള ക്രിമിനലുകളുടെ സംഘമായി കേരളത്തിലെ സി.പി.എം പൂർണമായും മാറിയെന്നു വ്യക്തമാക്കുന്ന സംഭവമാണ്  മലപ്പട്ടത്തുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കെ.സുധാകരൻ എം.പി പ്രസംഗിക്കുന്നതിനിടെ വേദിക്ക് നേരെ കല്ലെറിയാനും പദയാത്രയ്ക്ക് നേതൃത്വം നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാനും സി.പി.എം ക്രിമിനലുകൾ ശ്രമിച്ചു.

സമാധാനപരമായി പദയാത്ര സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസ് സി.പി.എം ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കിയ നാണംകെട്ട കാഴ്ചയാണ് കേരളം കണ്ടതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് സി.പി.എം ക്രിമിനലുകൾ പൊലീസ് നോക്കി നിൽക്കെ അഴിഞ്ഞാടിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലത്തിലാണ് സി.പി.എം ക്രിമിനലുകൾ പ്രാകൃതമായ രീതിയിൽ ആക്രമണം നടത്തിയത്. ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്നവർ സി.പി.എം റെഡ് വോളന്റിയേഴ്‌സിന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്നാണ് പൊലീസിനോട് പറയാനുള്ളത്.

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപവം തകർക്കുകയും വീട് ആക്രമിക്കുകയും ചെയ്ത അതേ ക്രിമിനലുകളാണ് തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത്.

ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണ്. പൊലീസ് തലപ്പത്ത് ഇരിക്കുന്ന പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്വന്തം പാർട്ടിയിൽപ്പെട്ട ക്രിമിനലുകളെ നിയന്ത്രിക്കാൻ തയാറാകണം. എന്തൊക്കെ ഭീഷണി മുഴക്കിയാലും കോൺഗ്രസ് മുന്നോട്ട് പോകുക തന്നെ ചെയ്യും. നിങ്ങൾ അവകാശപ്പെടുന്ന പാർട്ടി ഗ്രാമങ്ങളിലൊക്കെ കോൺഗ്രസ് കടന്നു വരും. പാർട്ടി ക്രിമിനലുകളെയും കൊട്ടേഷൻ സംഘങ്ങളെയും ഇറക്കി തടുക്കാമെന്ന് ഒരു സി.പി.എം നേതാവും കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Trending :
facebook twitter