+

നോർക്ക-ബഹ്‌റൈൻ കേരളീയ സമാജം ഓപ്പൺ ഫോറം സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രവാസികേരളീയര്‍ക്കായി  2025 മെയ് ഒന്‍പതിന് ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഫോറം സമാജം ബാബു രാജൻ ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍,


മനാമ: ബഹ്റൈനിലെ പ്രവാസികേരളീയര്‍ക്കായി  2025 മെയ് ഒന്‍പതിന് ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഫോറം സമാജം ബാബു രാജൻ ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. രാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓപ്പൺ ഹൗസിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേർ പങ്കെടുത്തു. 

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായുളള എന്‍.ഡി.പി.ആര്‍.ഇ.എം  മുഖേന 1,400 സംരംഭങ്ങളും  പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ സംരംഭങ്ങളും തുടങ്ങാനായതായും യോഗത്തിൽ വിശദീകരിച്ചു.  പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു നോർക്ക നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് സി.ഇ.ഒ അജിത്ത് കോളശ്ശേരി മറുപടി നൽകി.


പ്രവാസികളുടെ മക്കളുടെ തുടര്‍പഠനത്തിനായി നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പും നൽകി വരുന്നതായി സി.ഇ.ഒ അറിയിച്ചു. സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.സമാജം നോർക്ക ബി.കെ.എസ് ഇൻചാർജ് വർഗ്ഗീസ് ജോർജ്ജ് കോർഡിനേറ്റർ കെ.ടി.സലിം, കൺവീനർ സക്കറിയ.ടി.എബ്രഹാം എന്നിവരാണ് ഓപ്പൺ ഹൗസിൻ്റെ ഏകോപനം നിർവ്വഹിച്ചത്.

Trending :
facebook twitter