റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 60 കോടി നേടി ആമിര്‍ ഖാന് ചിത്രം 'സിത്താരെ സമീന്‍ പര്'. ആര്‍എസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇതോടെ ബോക്സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ആമിര്‍ ഖാന്.
തന്റെ ചിത്രം തിയറ്റര്‍ റണ്‍ തീരും മുമ്പ് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കില്ലെന്ന് ആമിര്‍ ഖാന് നേരത്തെ വ്യക്തമാക്കിയിരുന്നു. നൂറ് കോടിയലധികം വരുന്ന ആമസോണ്‍ പ്രൈമിന്റെ ഡീലും താരം നിരസിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് മാത്രമേ സിനിമ ഒടിടിയ്ക്കോ ടെലിവിഷന്‍ ചാനലുകള്‍ക്കോ നല്‍കുകയുള്ളൂ എന്നും തന്റെ സിനിമ തിയറ്ററുകള്ക്കായുള്ളതാണെന്നുമാണ് ആമിര്‍ പറഞ്ഞത്.
ആദ്യ ദിവസം 10.7 കോടി, പിന്നീടുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ 20.2 കോടി, 27.25 കോടിയുമാണ് ആചിത്രം നേടിയത്. തിങ്കാള്ച സിനിമ ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടി. ഇന്നലെ 8.5 കോടിയാണ് നേടിയത്.
2018 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്റെ ഹിന്ദി റീമേക്കാണ് സിത്താരെ സമീന്‍ പര്. ജെനിലീയ ഡിസൂസയാണ് ചിത്രത്തിലെ നായിക.