+

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്. കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച കേസിലും പ്രായപൂർത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈൽ ചിത്രം പങ്കുവച്ചതിലും ലഭിച്ച പരാതിയിലാണ് ചോദ്യം ചെയ്യൽ.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനു ശേഷം വിനായകനെ വിട്ടയച്ചു.യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍പോസ്റ്റിലൂടെ അധിക്ഷേപിച്ചിരുന്നു. നിലവില്‍ പ്രതികരിക്കാനില്ലെന്ന് വിനായകന്‍ വ്യക്തമാക്കി.യേശുദാസിനെതിരായ മോശം പരാമർശത്തിൽ വിനായകനെതിരെ നടപടി വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടിരുന്നു

facebook twitter