+

ഇടുക്കിയിൽ നിയന്ത്രണ വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 5.30 ഓടുകൂടിയാണ് അപകടം നടന്നത്.

ഇടുക്കി: രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 5.30 ഓടുകൂടിയാണ് അപകടം നടന്നത്. രാമക്കൽമേട് തോവാളപടിയിലാണ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറഞ്ഞു.

പാമ്പ്മുക്ക് സ്വദേശിയുടേതാണ് കാർ. മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

 

facebook twitter