കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : മദ്രസ അധ്യാപകന് ദാരുണാന്ത്യം

06:32 PM Apr 06, 2025 | Neha Nair

കോഴിക്കോട്: കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യാത്രികനായ മദ്രസ അധ്യാപകൻ മരിച്ചു. മഞ്ചേരി നെല്ലിക്കുത്ത് ജസിൽ സുഹുരി (22) ആണ് മരിച്ചത്. കുന്ദമംഗലം പതിമംഗലത്ത വെച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസിന് (24) ഗുരുതരമായി പരുക്കേറ്റു. ഗുണ്ടൽപേട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സുഹുരിയും സുഹൃത്തും സഞ്ചിരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.

Trending :