
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചീരക്കടവ് സ്വദേശി മുരുകനാണ് അപകടത്തിൽ മരിച്ചത്. ഇരുദിശകളിൽ നിന്നും വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുകനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വീടിന് സമീപത്തുള്ള തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്‌സൺ തോമസിന്റെയും ആഷയുടെയും മകൻ ജോഷ്വാ ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.