കാസര്‍ഗോഡ്: കുമ്ബളയില്‍ ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ താഴെ വീണ റെയില്‍വേ ഉദ്യോഗസ്ഥന്‍റെ കൈ അറ്റു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രാജശേഖരനാണ് (36) അപകടത്തില്‍പെട്ടത്.വലതുകൈയാണ് അറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം.
കുമ്ബളയില്‍ വച്ച് തിരുവനന്തപുരം സെൻട്രല്‍ എക്സ്പ്രസില്‍ കയറുന്നതിനിടെ താഴേയ്ക്ക് വീണ രാജശേഖരന്‍റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഉടൻ തന്നെ പിടിച്ച് കയറ്റിയെങ്കിലും കൈ അറ്റു പോവുകയായിരുന്നു. നിലവില്‍ ഇയാള്‍ ചികിത്സയിലാണ്