+

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റം ; കെ സുധാകരന്‍

ജനങ്ങള്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരന്‍ പറഞ്ഞു. 

പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ കെ സുധാകരന്‍. ജനങ്ങള്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരന്‍ പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊര്‍ജ്ജം നല്‍കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വന്‍ ഭൂരിപക്ഷത്തില്‍ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സര്‍ക്കാരിനോട് ഉണ്ടെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

Trending :
facebook twitter