+

കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്നും യാത്രക്കാരൻ്റെ ഒൻപതിനായിരം രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്നും യാത്രക്കാരൻ്റെ ഒൻപതിനായിരം രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ പോക്കറ്റടിക്കാരനായ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിയായ ജാഫറാണ് അറസ്റ്റിലായത്. കാഞ്ഞിരോട് നിന്നും കണ്ണൂരിലേക്ക് ബസിൽ യാത്ര ചെയ്യവേ പകൽ 10.50ന് കൂടാളി സ്വദേശിയുടെ 9,000 രൂപയാണ് മേലെ ചൊവ്വയിൽ വച്ച് ഇയാൾ പോക്കറ്റടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കുള്ളിൽപിടിയിലായത്. നിരവധി പോക്കറ്റടി കേസുകളിൽ പ്രതിയായ ജാഫറിനെ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

facebook twitter