കോട്ടയത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം ;യുവാവ് മരിച്ചു, 2 പേർക്ക് ഗുരുതരപരിക്ക്

01:54 PM May 11, 2025 | Kavya Ramachandran

കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം .രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം.കാറിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്ത് എത്തിച്ചത്.

Trending :