+

മഹാരാഷ്ട്രയിൽ ​വി​ഗ്രഹ നിമജ്ജനത്തിനിടെ വിവിധയിടങ്ങളിൽ അപകടം: 5 മരണം

മഹാരാഷ്ട്രയിൽ ​ഗണേശ വി​ഗ്രഹ നിമജ്ജനത്തിനിടെ വിവിധയിടങ്ങളിലുണ്ടായ അപകടത്തിൽ  അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്.  പതിമൂന്ന് പേരെ കാണാതായി.

മുംബൈ : മഹാരാഷ്ട്രയിൽ ​ഗണേശ വി​ഗ്രഹ നിമജ്ജനത്തിനിടെ വിവിധയിടങ്ങളിലുണ്ടായ അപകടത്തിൽ  അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്.  പതിമൂന്ന് പേരെ കാണാതായി. മുംബൈയിൽ ഞായറാഴ്ച രാവിലെ നടന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇലക്ട്രിക് വയറിൽ തട്ടി ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സക്കിനാക പ്രദേശത്തെ ഖൈരാനി റോഡിൽ രാവിലെ 10.45 ഓടെയാണ് സംഭവം.

വി​ഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. പുണെയിലെ ചക്കൻ പ്രദേശത്ത് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. വാകി ഖുർദിലെ ഭാമ നദിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഷെൽ പിമ്പാൽഗാവിലും പുണെ റൂറലിലെ ബിർവാഡിയിലുമാണ് മറ്റ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്.

നന്ദേഡ് ജില്ലയിലെ ഗഡേഗാവിൽ മൂന്ന് പേർ നദിയിൽ ഒഴുക്കിൽപ്പെട്ടു. ഇവരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. നാസിക്കിൽ നാല് പേരും താനെ ജില്ലയിൽ മൂന്ന് പേരും വിഗ്രഹ നിമജ്ജനത്തിനിടെ ഒഴുക്കിൽപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളെയും ദേശീയ ദുരന്ത നിവാരണ സേനയെയും (എൻ‌ഡി‌ആർ‌എഫ്) വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

facebook twitter