+

മലപ്പുറത്ത് 13 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

 13 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസ് നടത്തിയ പരിശോധനയിൽ 13 കുപ്പി മദ്യവുമായി ഒരാൾ പിടിയിലായത്.

മലപ്പുറം:  13 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസ് നടത്തിയ പരിശോധനയിൽ 13 കുപ്പി മദ്യവുമായി ഒരാൾ പിടിയിലായത്. വണ്ടൂർ പോരുർ ചേരിപ്പറമ്പ് പന്നിക്കോടൻ വീട്ടിൽ വേലായുധനാണ് (49) പിടിയിലായത്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം.എൻ. രഞ്ജിത്തി ന്റെ നേതൃത്വത്തിലുള്ള സംഘമാ ണ് എളങ്കൂർ പേലേപ്പുറത്ത് നിന്ന് മദ്യവുമായി ബൈക്കിൽ പോകുന്നതിനിടെ പിടികൂടിയത്.

മുമ്പും അബ്കാരി കേസിൽ പ്രതിയായ വേലായുധൻ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. മദ്യം സൂക്ഷിച്ച ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ പി. സഫിർ വേലായുധൻ അലി, എക്‌സൈസ് ഓഫിസർ പ്രകാശ്, രാജൻ നെല്ലിയായി, സിവിൽ ഓഫീസർമാരായ ടി. സുനീർ, ഷഹദ് ശരീഫ്, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

facebook twitter