+

ഹോട്ടലില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി ചെയ്ത് കണക്കുകളില്‍ വെട്ടിപ്പുനടത്തി ഒരുകോടി രൂപയോളം തട്ടിപ്പ് : പ്രതി അറസ്റ്റില്‍

കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ അക്കൗണ്ട്‌സ് മാനേജരായി രണ്ട് വര്‍ഷമായി ജോലി ചെയ്ത് കണക്കുകളില്‍ വെട്ടിപ്പുനടത്തി ഒരുകോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസില്‍ പൊന്നംപേട്ട കൊടുക് സ്വദേശി മഹേഷ് എന്ന ലക്കി മഹേഷിനെ പാലക്കാട് കസബ പോലീസ് കര്‍ണാടകയില്‍ നിന്നും അറസ്റ്റു ചെയ്തതു.

പാലക്കാട്: കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ അക്കൗണ്ട്‌സ് മാനേജരായി രണ്ട് വര്‍ഷമായി ജോലി ചെയ്ത് കണക്കുകളില്‍ വെട്ടിപ്പുനടത്തി ഒരുകോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസില്‍ പൊന്നംപേട്ട കൊടുക് സ്വദേശി മഹേഷ് എന്ന ലക്കി മഹേഷിനെ പാലക്കാട് കസബ പോലീസ് കര്‍ണാടകയില്‍ നിന്നും അറസ്റ്റു ചെയ്തതു. ഹോട്ടലില്‍ വിശ്വസ്തനായി ജോലി ചെയ്ത് ചിലവുകള്‍ കൂടുതല്‍ കാണിച്ച് പല ബില്ലുകള്‍ മാറിയാണ് തട്ടിപ്പ് നടത്തിയത്.

ഇത്തരത്തില്‍ ലഭിക്കുന്ന പണം ഓണ്‍ലൈന്‍ റമ്മിയിലാണ് ചിലവഴിക്കുന്നത്. ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയിലാണ് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കസബ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്.ഐമാരായ എച്ച്. ഹര്‍ഷാദ്, വിപിന്‍ രാജ്, രജു, എസ്.സി.പി.ഒമാരായ ആര്‍. രാജീദ്, സി. സുനില്‍ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

facebook twitter