+

തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് തീപിടിച്ചു

കുട്ടികൾ അടങ്ങുന്ന മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്

തിരുവല്ല : കാറിന് മുകളിലേക്ക് തേങ്ങ വീണതിനെ തുടർന്ന് വെട്ടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് തീപിടിച്ചു. കറ്റോട് - തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കറ്റോട് ഭാഗത്തേക്ക് വന്ന കുട്ടികൾ അടങ്ങുന്ന മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. 

car accident

സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി ശമനസേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കാർ മരത്തിൽ ഇടിച്ചതിനെ തുടർന്ന് നിസ്സാര പരുക്കേറ്റ  മൂവരെയും നാട്ടുകാർ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 


 

facebook twitter