+

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിയെ വിദേശത്ത് നിന്ന് പിടികൂടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജ്യം വിട്ട പ്രതിയെ മണ്ണാര്‍ക്കാട് പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ റിയാദില്‍ നിന്നും പിടികൂടി നാട്ടിലെത്തിച്ചു.

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രാജ്യം വിട്ട പ്രതിയെ മണ്ണാര്‍ക്കാട് പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ റിയാദില്‍ നിന്നും പിടികൂടി നാട്ടിലെത്തിച്ചു. തെങ്കര വെള്ളാരംകുന്ന് മാളികയില്‍ വീട്ടില്‍ അബ്ദുള്‍ അസീസ് (52) ആണ് അറസ്റ്റിലായത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം.

 ബന്ധുവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ബന്ധുവായ സ്ത്രീയെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം റിയാദിലേക്ക് കടന്നുകളഞ്ഞ പ്രതിയെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പാലക്കാട് എ.എസ്.പി രാജേഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. ഉണ്ണികൃഷ്ണന്‍, കെ.യു. റമീസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

facebook twitter