തൃശൂർ: ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അക്യുപങ്ചർ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നിവയുടെ ഉടമയായ പുത്തൻവേലിക്കര ചാലക്ക സ്വദേശി കോന്നംവീട്ടിൽ സുധീർ ഷാമൻസിൽ (40) എന്നയാളെയാണ് പോക്‌സോ കേസിൽ കൊടുങ്ങല്ലൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇയാളുടെ സ്ഥാപനത്തിൽ അക്യുപങ്ചർ ചികിത്സയ്ക്ക് വന്ന പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ 2022 ഏപ്രിൽ മാസം മുതലും, പിന്നീട് കുട്ടിയ്ക്ക് പ്രായപൂർത്തിയയതിന് ശേഷവും പല തവണ പീഡിപ്പിച്ചതായാണ് പരാതി. തൃശ്ശൂർ റുറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നിർദേശപ്രകാരം, കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി. രാജൂ വി.കെ, മതിലകം ഇൻസ്‌പെക്ടർ ഷാജി കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ സാലിം കെ പ്രൊബേഷണൻ സബ് ഇൻസ്പെക്ടർ വൈഷ്ണവ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സെബി ജി.എസ് സിവിൽ പൊലീസ് ഓഫീസർ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.