+

വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടില്‍ കയറി പിടി കൂടുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി

കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പൊലീസ് സുഹൈലിനെ മര്‍ദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.

വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടില്‍ കയറി പിടി കൂടുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. കണ്ണൂര്‍ മലപ്പട്ടം സ്വദേശി സുഹൈലിന്റെ കുടുംബമാണ് പരാതി നല്‍കിയത്. മലപ്പുറം മങ്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ സുഹൈലിനെ പിടികൂടാന്‍ ഇന്നലെ ഉച്ചയ്ക്കാണ് മഫ്തിയില്‍ പൊലീസ് എത്തിയത്. 

കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പൊലീസ് സുഹൈലിനെ മര്‍ദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.ഇത് സംബന്ധിച്ച് കണ്ണൂര്‍ കമ്മീഷണര്‍ക്കും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും സുഹൈലിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പൊലീസിനെ മര്‍ദ്ദിച്ചതിന് സുഹൈലിനെതിരെയും കേസെടുത്തു. ഇതിനിടെ പോലീസ് കസ്റ്റഡിയില്‍ ടോയ്ലറ്റ് ക്ലീനര്‍ കുടിച്ച പ്രതി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


 

facebook twitter