ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ പ്രതികൾ കസ്റ്റഡിയിൽ

07:50 PM Aug 13, 2025 | Neha Nair

ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാലയിൽ എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥി പീഡനത്തിനിരയായെന്ന് പരാതി. മൂന്ന് പൂർവ വിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. ക്യാമ്പസിനകത്ത് വച്ചായിരുന്നു ഒന്നാം വർഷ വിദ്യാർത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്.

 കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വിദ്യാർത്ഥിയെ മർദിച്ച് അവശനാക്കുകയായിരുന്നു. നിലവിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈബ്രറിയിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങവെയായിരുന്നു പീഡനം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി ഉണ്ടായത്.