2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി യുഎഇയിലേക്ക് മുങ്ങിയ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി

08:45 AM Sep 07, 2025 | Suchithra Sivadas

2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ഹര്‍ഷിത് ജെയിനിനെ യുഎഇ, ഇന്ത്യക്ക് കൈമാറി. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഇയാളെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. 2023 മാര്‍ച്ചില്‍ പോലീസ് റെയ്ഡിനെ തുടര്‍ന്ന് ദുബായിലേക്ക് കടന്ന ഇയാളെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അഹമ്മദാബാദിലേക്ക് നാടുകടത്തിയത്. 

ദുബായില്‍ നിന്നും അഹമ്മദബാദ് വിമാനത്താവളത്തിലെത്തിച്ച ഇയാളുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.കള്ളപ്പണ ഇടപാട്, നികുതിവെട്ടിപ്പ്, ഓണ്‍ലൈന്‍ ചൂതുകളി തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണ് ഹര്‍ഷിത് ബാബുലാല്‍ ജെയിന്‍. 

സൗരഭ് ചന്ദ്രകര്‍ എന്ന മഹാദേവ് ബുക്കിയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ വാതുവെപ്പ് ശൃംഖലയിലെ ഏറ്റവും പുതിയ നേട്ടമാണ് അറസ്റ്റ്. ഹര്‍ഷിത് ബാബുലാല്‍ ജെയിനിനെ ദുബായില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും സെപ്റ്റംബര്‍ 5-ന് ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ചെയ്തുവെന്ന് സിബിഐയുടെ പത്രക്കുറിപ്പി അറിയിച്ചു